കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേര...
കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.
എന്നാല്‍ അക്രമികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍ സി.വി ആനന്ദബോസ് പറഞ്ഞു.
നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9108 വാര്‍ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത് സിപിഐഎം 343 , കോണ്‍ഗ്രസ് 146, ബിജെപി 371 മറ്റുള്ളവര്‍ 136 എന്നിങ്ങനെയാണ് ലീഡ് നില. കഴിഞ്ഞ ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഇന്നലെ 19 ജില്ലകളിലെ 696 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു.
KeyWords: Bombing, West Bengal , Election
COMMENTS