ഷൈ ന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായെത്തുന്ന 'പമ്പരം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം പിടിക...
ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായെത്തുന്ന 'പമ്പരം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈന്‍ ടോം നില്‍ക്കുന്നതാണ് ടൈറ്റില്‍ ലുക്കില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. സിനിമയുടെ ആകാംക്ഷയേറുന്ന ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങിയത് ഇങ്ങനെയാണ്.
അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് 'പമ്പര'മെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിന്‍ നിര്‍വ്വഹിക്കുന്നു.
തോമസ് കോക്കാട്, ആന്റണി ബിനോയ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് 'പമ്പരം'.
ഉത്തമവില്ലന്‍, പാപനാശം, തീരന്‍ അധികാരം ഒന്‍ട്ര്, വിശ്വരൂപം, രാക്ഷസന്‍, അതിരന്‍, തുനിവ് തുടങ്ങിയ സിനിമകളുടെ സംഗീതമൊരുക്കി ശ്രദ്ധേയനായ ജിബ്രാനാണ് സിനിമയുടെ സംഗീതസംവിധായകന്‍. സുധര്‍ശന്‍ ശ്രീനിവാസനാണ് 'പമ്പര'ത്തിന്റെ ഛായാഗ്രാഹകന്‍.
Key Words: Pambaram Movie, Shine Tom, Movie
COMMENTS