ബംഗളൂരു: ബിജെപി നയിക്കുന്ന എന്‍ഡിഎയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ'. മുന്നണിയുടെ പേര് ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാ...
ബംഗളൂരു: ബിജെപി നയിക്കുന്ന എന്‍ഡിഎയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ'. മുന്നണിയുടെ പേര് ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം അംഗീകരിച്ചു. 'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' എന്നാണ് പൂര്‍ണ രൂപം. രാഹുല്‍ഗാന്ധിയാണ് പേരു നിര്‍ദേശിച്ചത്. ജാതി സെന്‍സസ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നാശത്തില്‍നിന്നും കലാപത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ 'ഇന്ത്യ' വരുമെന്ന് മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ശബ്ദം വീണ്ടെടുക്കാന്‍ മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമാണമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. മുംബൈയില്‍ ചേരുന്ന അടുത്ത യോഗത്തില്‍ 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വെളിപെടുത്തി.
Key Words: NDA, INDIA
COMMENTS