ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാന്‍ സാധ്യത. വിപ്പ് പുറപ്പെടുവിച്ച് കോണ്‍ഗ്രസ്. 'ഇന്ത്യ'...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാന്‍ സാധ്യത. വിപ്പ് പുറപ്പെടുവിച്ച് കോണ്‍ഗ്രസ്. 'ഇന്ത്യ' സഖ്യത്തില്‍ ഉള്ള എം.പിമാരുടെ ഒപ്പുകള്‍ ഇന്ന് ശേഖരിച്ചേക്കും. പത്ത് മണിക്ക് ഇന്ത്യ സഖ്യ കക്ഷികള്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
എല്ലാ എം പിമാരോടും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു.
അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ 50 എം.പിമാരുടെ പിന്തുണ വേണം. അതേസമയം, വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറെന്നും അമിത് ഷാ വിഷയത്തില്‍ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭയില്‍ 332 എംപിമാരുടെയെങ്കിലും പിന്തുണയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് ഈ അവിശ്വാസ പ്രമേയത്തില്‍ നിന്ന് യാതൊരു ഭീഷണിയുമില്ല എന്നിരിക്കെ മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ ചര്‍ച്ചയ്ക്ക് മോദി തയ്യാറാകുമോ എന്ന് കണ്ടറിയണം.
COMMENTS