ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റാലിന് മന്ത്രിസഭയില്‍ വീണ്ടും ഇ.ഡി അറസ്റ്റ്. മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത...
ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റാലിന് മന്ത്രിസഭയില്‍ വീണ്ടും ഇ.ഡി അറസ്റ്റ്. മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തു. 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിനുശേഷമാണ് 70 ലക്ഷം രൂപയും ഏതാനും വിദേശ കറന്‍സികളും സഹിതം അറസ്റ്റു ചെയ്തത്.
2006 ല്‍ ജയലളിതയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ക്വാറി ലൈസന്‍സ് നല്കി 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് നടപടി. സിആര്‍പിഎഫ് സേനയുടെ സംരക്ഷണത്തോടെയാണ് മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും എന്‍ജിനിയറിംഗ് കോളേജിലും പരിശോധന നടത്തിയത്. മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡു നടന്നു.
സ്റ്റാലിന് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രി അറസ്റ്റാണ് ഇഡി രേഖപ്പെടുത്തുന്നത്. നേരത്തെ വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ഏജന്‍സിയുടെ നടപടിക്കെതിരെ രാഷ്ട്രീയമായി തന്നെയാണ് ഭരണകക്ഷിയായ ഡിഎംകെ മറുപടി നല്‍കുന്നത്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇഡിയും ഏറ്റെടുത്തതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമായെന്നായിരുന്നു എന്‍ഫോഴ്സമെന്റ് പരിശോധനയെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിന് പ്രതികരിച്ചത്.
Key Words: Minister Ponmudi,Arrested, TamilNadu, Balaji, Stalin
COMMENTS