ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ പുതിയ കരുനീക്കവുമായി ബിജെപി. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത...
ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ പുതിയ കരുനീക്കവുമായി ബിജെപി. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാന്‍ നിര്‍ണ്ണായക ജനവിധി തേടി തമിഴ്നാട് ബിജെപി 'എന്‍ മാന്‍, എന്‍ മക്കള്‍' (എന്റെ ഭൂമി, എന്റെ ജനങ്ങള്‍) എന്ന ആറ് മാസം നീണ്ടുനില്‍ക്കുന്ന പദയാത്ര ജൂലൈ 28 ന് ആരംഭിക്കും.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം പാര്‍ട്ടിയുടെ മുതിര്‍ന്ന ദേശീയ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രനഗരമായ രാമേശ്വരത്ത് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു.
39 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പ്രചാരണം അഞ്ച് ഘട്ടങ്ങളിലായി നടക്കും, ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ജനുവരി 11ന് സമാപിക്കും വിധമാണ് ആസൂത്രണം.
1,770 കിലോമീറ്ററിലധികം കാല്‍നടയായും ഗ്രാമപ്രദേശങ്ങളിലെ ശേഷിക്കുന്ന ദൂരം വാഹനത്തിലുമെത്തുന്ന പദയാത്ര നയിക്കുന്ന അണ്ണാമലൈ, യാത്രയ്ക്കിടെ ആസൂത്രണം ചെയ്ത 10 പ്രധാന റാലികളില്‍ ഓരോന്നിലും ഒരു കേന്ദ്ര മന്ത്രിയെങ്കിലും അഭിസംബോധന ചെയ്യുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
Key Words: Amith Shah, Tamilnadu BJP, Election
COMMENTS