തിരുവനന്തപുരം: പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ് ഐമാര്‍ക്ക് കുത്തേറ്റു. ജാങ്കോ കുമാര്‍ എന്ന ഗുണ്ടയുട...
തിരുവനന്തപുരം: പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ് ഐമാര്‍ക്ക് കുത്തേറ്റു. ജാങ്കോ കുമാര്‍ എന്ന ഗുണ്ടയുടെ ഒളിയിടം വളഞ്ഞ പൊലീസുകാരെ ജാങ്കോ തന്നെയാണ് ആക്രമിച്ചത്. അജേഷ്, ഇന്‍സമാം എന്നീ എസ്.ഐമാര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജാങ്കോ കുമാര്‍ എന്നറിയപ്പെടുന്ന ഗുണ്ട ചൊവ്വാഴ്ച ഒരു ഹോട്ടല്‍ ഉടമയെ ആക്രമിച്ചിരുന്നു. പരുക്കേറ്റ ഹോട്ടല്‍ ഉടമ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ പിടിക്കാന്‍ എത്തിയയാതായിരുന്നു പൊലീസുകാര്‍. കൂടാതെ പൊലീസ് ജീപ്പിന് നേരെ ഇയാള്‍ പടക്കവും എറിഞ്ഞു.
Key Words: Police, Valiyathura Police Station, Stabbed, Goon

							    
							    
							    
							    
COMMENTS