ന്യൂഡല്‍ഹി: ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടിയതിനെതിരെയുള്ള ഹര്‍ജിയില്‍ മിശ്രയ്ക്ക് തിരിച്ചടി. ഹര്‍ജിയിലെ വാ...
ന്യൂഡല്‍ഹി: ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടിയതിനെതിരെയുള്ള ഹര്‍ജിയില്‍ മിശ്രയ്ക്ക് തിരിച്ചടി. ഹര്‍ജിയിലെ വാദങ്ങള്‍ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇ.ഡി ഡയറക്ടറെ നിയമിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 31 വരെ എസ് കെ മിശ്രയ്ക്ക് തുടരാം.
സുപ്രീം കോടതി വിധിയുണ്ടായിട്ടും എസ് കെ മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി.
ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിയത്.
Key Words: E.D Director, Mishra, Supreme Court
COMMENTS