തിരുവനന്തപുരം: പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് യൂണിക് ടൈംസ് മിന്നലൈ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മ...
തിരുവനന്തപുരം: പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് യൂണിക് ടൈംസ് മിന്നലൈ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ജനഗണമന തെരഞ്ഞെടുത്തു.
മികച്ച സംവിധായകന്‍ - സിബി മലയില്‍ (കൊത്ത്), മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍ - (ന്നാ താന്‍ പോയി കേസ് കൊട്, അറിയിപ്പ്), മികച്ച നടി - ദര്‍ശന രാജേന്ദ്രന്‍ (ജയ ജയ ജയഹേ )
മികച്ച സംഗീത സംവിധായകന്‍ - രഞ്ജിന്‍ രാജ് (നൈറ്റ് ഡ്രൈവ്, മാളികപ്പുറം), മികച്ച ക്യാമറമാന്‍ - ജംഷി ഖാലിദ് (തല്ലുമാല), മികച്ച തിരക്കഥ - അഭിലാഷ് പിള്ള (മാളികപ്പുറം, നൈറ്റ് ഡ്രൈവ്) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
സംവിധായകരായ റോയ് മണപ്പള്ളില്‍, സലാം ബാപ്പു, ജയറാം കൈലാസ് നിര്‍മ്മാതാവ് ബാദുഷ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് 6 നു കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പ്രശസ്തിപത്രവും പ്രീതി പറക്കാട്ട് രൂപകല്‍പ്പന ചെയ്ത ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ഫലകവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കുക.
Key Words: Minnale, Movie Awards, Kunchacho Boban, Darsana
COMMENTS