ആലുവ: ആലുവയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ പ്രതിനിധ...
ആലുവ: ആലുവയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ പ്രതിനിധി എത്താത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി.രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ല. എറണാകുളത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച് ഘടിപ്പിക്കുമെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു.
അതേസമയം സംസ്കാര ചടങ്ങിലെ മന്ത്രിമാരുടെ അസാന്നിദ്ധ്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
എന്നാല്‍, ലുവയിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഞ്ച് മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളതെന്നും ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഏതോ ബാഹ്യ ശക്തികളുടെ പിടിയിലാണ്. മുഖ്യമന്ത്രിയുടെ മൗനം ആരെ സംരക്ഷിക്കാനാണ്? ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
COMMENTS