കണ്ണൂര്‍: പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യ...
കണ്ണൂര്‍: പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷക്കാണ് കടിയേറ്റത്. രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്ക് സമീപമായിരുന്നു ആക്രമണം.
നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികള്‍ എത്തിയാണ് നായ്ക്കളില്‍നിന്നു കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Key Words: Kannur, Street Dog, Attack,Girl


COMMENTS