പ്രോട്ടീനുകള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന ഭക്ഷണ ഗ്രൂപ്പ...
പ്രോട്ടീനുകള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്നുമുള്ള പോഷക സാന്ദ്രമായ ഭക്ഷണങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളില്‍ ട്രാന്‍സ് ഫാറ്റുകള്‍, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ മാറ്റി കൂടുതല്‍ പോഷകഗുണമുള്ള ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തുക.
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മെ ചെറുപ്പമായി നിലനിര്‍ത്താനും സഹായിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാല്‍ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമാകണം. വൈറ്റമിന്‍ ഡിയും കാല്‍സ്യവും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു.
ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വേണം ഭക്ഷണ ക്രമം ചിട്ടപ്പെടുത്താന്‍.
കൊഴുപ്പ് രഹിത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, കോഴി, ബീന്‍സ്, പരിപ്പ്, സസ്യ എണ്ണകള്‍ എന്നിവ തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്.
കൊഴുപ്പുള്ള മാംസങ്ങള്‍, കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ പോലുള്ള പൂരിതവും ട്രാന്‍സ് ഫാറ്റും കഴിക്കുന്നത് പരിമിതപ്പെടുത്തുക.
പഞ്ചസാര ചേര്‍ത്ത പാനീയങ്ങളും ഭക്ഷണങ്ങളും ഉപയോഗിക്കുന്ന ശീലം തന്നെ ഉപേക്ഷിക്കുന്നതാവും ഉചിതം. സോഡിയം കഴിക്കുന്നത് പ്രതിദിനം 2,300 മില്ലിഗ്രാമില്‍ താഴെയായി പരിമിതപ്പെടുത്തുന്നതും മികച്ച ആരോഗ്യശീലമാണ്.
തക്കാളി സ്ത്രീകള്‍ക്ക് ഒരു സൂപ്പര്‍ഫുഡ് ആയി കണക്കാക്കപ്പെടുന്നു. സ്തനാര്‍ബുദത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന വിറ്റാമിനായ ലൈക്കോപീന്‍ ഇതില്‍ ഉള്‍പ്പെടുന്നു. തക്കാളിയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ അവസ്ഥ നിലനിര്‍ത്താനും പ്രായമാകല്‍ പ്രക്രിയ വൈകിപ്പിക്കാനും തക്കാളി സഹായിക്കുന്നു.
ബീന്‍സ് കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്തനാര്‍ബുദം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ബീന്‍സില്‍ പ്രോട്ടീനും ഫൈബറും കൂടുതലാണ്, അവയ്ക്ക് താരതമ്യേന കൊഴുപ്പ് കുറവാണ്. ബീന്‍സ് കഴിക്കുന്നത് ഹോര്‍മോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. തൈര് അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ തൈര് ദിവസവും കഴിക്കണം. ഒന്നിലധികം പരീക്ഷണങ്ങളില്‍ തൈര് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു. ഇത് അള്‍സര്‍, യോനിയിലെ അണുബാധ എന്നിവ കുറയ്ക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ബെറികളില്‍ വിറ്റാമിന്‍ സിയും ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. മൂത്രനാളിയിലെ അണുബാധയില്‍ നിന്ന് മുക്തി നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.
Key Words: Diet, Health
COMMENTS