സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന പട്ടാപ്പകല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കൃഷ്ണ ശങ്കര്‍, സുധി കോപ്പ, കിച്ചു ടെല...
സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന പട്ടാപ്പകല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കൃഷ്ണ ശങ്കര്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയ്യാറാക്കുന്ന ചിത്രമാണിത്. നിവിന്‍ പോളി, ആന്റണി വര്‍ഗീസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, വേദിക, ഷൈന്‍ ടോം ചാക്കോ, അപ്പാനി ശരത് എന്നീ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.
കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകല്‍. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.
കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഗോകുലന്‍, രഞ്ജിത്ത് കങ്കോല്‍, വിനീത് തട്ടില്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, നന്ദന്‍ ഉണ്ണി, പ്രശാന്ത് മുരളി, രഘുനാഥ്, ഡോ. രജിത് കുമാര്‍, തിരുമല രാമചന്ദ്രന്‍, ഗീതി സംഗീത, ആമിന, അഷിക, സന്ധ്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Key Words: Movie, Pattappakal
COMMENTS