പത്തനംതിട്ട: മൂന്നാം ക്ലാസുകാരിയെ ചൂരല്‍ക്കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ പിടിയില്‍. ആറന്മുള പോലീസ് സ്റ്റേഷന്‍ പ...
പത്തനംതിട്ട: മൂന്നാം ക്ലാസുകാരിയെ ചൂരല്‍ക്കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ പിടിയില്‍. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇടയാറമുള എരുമക്കാട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് അധ്യാപകന്‍ മെഴുവേലി സ്വദേശിയായ ബിനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ പെണ്‍കുട്ടിക്ക് ക്ലാസില്‍ വച്ച് എഴുതുന്നതിനായി നല്‍കിയ പാഠഭാഗങ്ങള്‍ എഴുതിയില്ല എന്ന് പറഞ്ഞ് ചൂരല്‍ കൊണ്ട് കയ്യില്‍ അടിക്കുകയായിരുന്നു. കുട്ടി വൈകിട്ട് വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോവുകയും പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കുകയുമായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും ജുവാനയില്‍ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Key Words: Teacher, Arrested, Student
COMMENTS