കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഭക്തര്‍ക്ക് ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഒരു വനിതാ ബ...
കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഭക്തര്‍ക്ക് ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ ഒരു വനിതാ ബ്ലോഗര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ബദരീനാഥ് - കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ക്ഷേത്രപരിസരത്ത് പലയിടത്തും 'മൊബൈല്‍ ഫോണുമായി ക്ഷേത്രപരിസരത്ത് പ്രവേശിക്കരുത്' എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു, നിങ്ങള്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് തുടങ്ങിയ നിര്‍ദേങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
'മാന്യമായ വസ്ത്രങ്ങള്‍' ധരിക്കാനും ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ക്ഷേത്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Key Words: kedarnath temple, Photography Banned
COMMENTS