കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വൈകില്ലെന്ന് സിപിഎം വിലയിരുത്തല്‍. ഇന്നു ചേര്...
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വൈകില്ലെന്ന് സിപിഎം വിലയിരുത്തല്‍. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പുതുപ്പള്ളി ചര്‍ച്ചയായത്. ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങാനും സിപിഎം യോഗത്തില്‍ ധാരണയായി.
അടുത്ത മാസം ആദ്യം പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നുണ്ട്. അതിനുശേഷം സംസ്ഥാന നേതൃയോഗങ്ങളും ചേരും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ഏകദേശ ധാരണ.
Key Words: Election, Oommen Chandy, Puthupally

COMMENTS