ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് 'കൊറോണ ധവാന്റെ...
ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് 'കൊറോണ ധവാന്റെ' ഇതിവൃത്തം. ലുക്ക്മാനും ശ്രീനാഥ് ഭാസിയും ജോണി ആന്റണിയും മറ്റും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ രസകരമാണ്.
ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം സംവിധായകന്‍ സി.സി ഒരുക്കിയിരിക്കുന്നത്. കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ നേരിടേണ്ടിവന്ന പല പ്രശ്‌നങ്ങളും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാനാകും.
കോമഡി രംഗങ്ങളെപ്പോലെ പ്രണയരംഗങ്ങളാലും സമ്പുഷ്ടമാണ് കൊറോണ ധവാന്റെ ട്രെയിലര്‍. മുഴു നീളന്‍ കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Key Words: Corona Dhawan, Movie, Trailor
COMMENTS