ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമു...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇന്നലെ രാത്രിതന്നെ ആരംഭിച്ചിരുന്നു. രാത്രി നിരീക്ഷണ ഉപകരണങ്ങള്‍ക്കൊപ്പം ഡ്രോണുകളും വിന്യസിച്ചു.
ഇന്ന് പുലര്‍ച്ചെ, സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള കനത്ത വെടിവയ്‌പ്പോടെ ഏറ്റുമുട്ടല്‍ വീണ്ടും ആരംഭിച്ചു. പൂഞ്ചിലെ സിന്ധര മേഖലയില്‍ ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക സേനയും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും ഉള്‍പ്പെട്ട സംയുക്ത ഓപ്പറേഷനായിരുന്നു നടന്നത്.
Key Words: Encounter , Jammu and Kashmir, Four Terrorists killed
COMMENTS