ഇ ലോണ്‍ മസ്‌കിനും ട്വിറ്ററിനും ഒരു മുട്ടന്‍ പണികൊടുത്ത് സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് കടന്നു വന്നിരിക്കുകയാണ് 'ത്രെഡ്‌സ്'. മാര്‍ക...
ഇലോണ്‍ മസ്‌കിനും ട്വിറ്ററിനും ഒരു മുട്ടന്‍ പണികൊടുത്ത് സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് കടന്നു വന്നിരിക്കുകയാണ് 'ത്രെഡ്‌സ്'. മാര്‍ക്ക് സക്കര്‍ബെര്‍ഗ് സംഭവം നീലവെളിച്ചം കാണിച്ച് ആദ്യത്തെ ഏഴു മണിക്കൂറില്‍ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്‌സില്‍ സൈന്‍ അപ്പ് ചെയ്തത്. അവതരിപ്പിച്ച് ആദ്യത്തെ രണ്ടു മണിക്കൂറില്‍ 20 ലക്ഷം പേര്‍ സൈന്‍ അപ്പ് ചെയ്തു. അങ്ങനെ ത്രെഡ്‌സിന്റെ വിജയഗാഥയുടെ തുടക്കം അടിപൊളിയായി, ട്വിറ്ററിന് പണിയുമായി.
ഇന്‍സ്റ്റഗ്രാമിന് കീഴിലാണ് ത്രെഡ്‌സ് എത്തിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ എഴുതി പങ്കുവെക്കാനും ഒപ്പം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും സാധിക്കും. പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റുകള്‍ പങ്കുവെക്കാനും കഴിയും. 500 കാരക്ടറുകളാണ് ത്രെഡ്‌സില്‍ പരമാവധി എഴുതാനാകുക. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും പങ്കുവെക്കാനാകും. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവര്‍ക്ക്, ത്രെഡ്‌സില്‍ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ ആപ്പില്‍ പ്രവേശിക്കാവുന്നതാണ്.
ത്രെഡ്‌സില്‍ എങ്ങനെ സൈന്‍ അപ്പ് ചെയ്യാമെന്ന് നോക്കാം, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ത്രെഡ്സ് ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്ത ത്രെഡ്‌സ് ആപ്പ് തുറക്കുമ്പോള്‍ തന്നെ 'ലോഗിന്‍ വിത്ത് ഇന്‍സ്റ്റഗ്രാം' എന്ന ഓപ്ഷന്‍ കാണാനാകും. അവിടെ ഇന്‍സ്റ്റഗ്രാം യൂസര്‍നെയിമും പാസ് വേര്‍ഡും ടൈപ്പ് ചെയ്യുക. ഫോണില്‍ നേരത്തെ തന്നെ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, സൈന്‍ അപ്പിന് ഒറ്റ ക്ലിക്കിന്റെ ആവശ്യം മാത്രം മതി. ഇന്‍സ്റ്റഗ്രാം വഴി സൈന്‍ അപ്പ് ചെയ്ത് നേരെ പോകുന്നത് നിങ്ങളുടെ പ്രൊഫൈലിലേക്കാകും.
'ഇംപോര്‍ട്ട് ഫ്രം ഇന്‍സ്റ്റഗ്രാം' എന്ന ഒരു ടാബ് പേജില്‍ കാണാനാകും. ഇതിലൂടെ നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ബയോ ത്രെഡ്‌സിലേക്കും ഇംപോര്‍ട്ട് ചെയ്യാനാകും. കൂടാകെ, ബയോ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ആപ്പില്‍ ജോയിന്‍ ചെയ്ത ഉടന്‍ തന്നെ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഒരു സന്ദേശം വിന്‍ഡോയില്‍ ദൃശ്യമാകും. അപ്പൊ എങ്ങനാ തുടങ്ങുവല്ലേ...
COMMENTS