'തീപ്പൊരി ബെന്നി'യുടെ ടീസര്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് അര്‍ജുന്‍ അശോകന്റെ ഫയര്‍ ഡാന്‍സാണ്. ഒപ്പം ഷാജു ശ്രീധറും ...
'തീപ്പൊരി ബെന്നി'യുടെ ടീസര്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് അര്‍ജുന്‍ അശോകന്റെ ഫയര്‍ ഡാന്‍സാണ്. ഒപ്പം ഷാജു ശ്രീധറും റാഫിയും കൂടി ചേര്‍ന്നപ്പോള്‍ തട്ടുപൊളിപ്പനായി സംഗതി.
തീപാറുന്ന ഡാന്‍സുമായി അരങ്ങില്‍ വിസ്മയം തീര്‍ത്ത നര്‍ത്തകരുടെ ചിരി പടര്‍ത്തുന്ന ഡയലോഗുകളും കൂടിയായപ്പോള്‍ ടീസര്‍ തകര്‍ത്തു.
ചിത്രത്തില്‍ ബെന്നി എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തുന്നത്. 'മിന്നല്‍ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക. വന്‍വിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും' വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വഹിക്കുന്നത്.
ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍. ഒരു കര്‍ഷക ഗ്രാമത്തില്‍ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് കുടുംബ പശ്ചാത്തലത്തില്‍ 'തീപ്പൊരി ബെന്നി' ഒരുങ്ങുന്നത്.
COMMENTS