തിരുവനന്തപുരം: യു ഡി എഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ ചാണ്ടി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ ചലിക്കുന്ന ...
തിരുവനന്തപുരം: യു ഡി എഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ ചാണ്ടി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗാവസ്ഥയിലായപ്പോഴും ചെയ്യേണ്ട കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ഉമ്മന്‍ ചാണ്ടി എന്നും പ്രാധാന്യം നല്‍കി.
കെ പി സി സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
വിശ്രമം ഉമ്മന്‍ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം ഉള്‍കൊണ്ട നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം, അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ നേതാക്കളില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ വിവാദം അനാവശ്യമെന്ന് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിളിക്കണമെന്നത് മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചതാണ്. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസ്സില്‍ ഉണ്ടാകും. അത് രാഷ്ട്രീയ വേദികളില്‍ ഉന്നയിക്കുകയും ചെയ്യുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
Key words: Oommen Chandy, Pinarayi, KPCC
COMMENTS