ആലുവ: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഒടിച്ച നിലയിലായിരുന...
ആലുവ: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഒടിച്ച നിലയിലായിരുന്നു ശരീരഭാഗങ്ങള്‍. മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിന് സമീപം.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ - നീത ദമ്പതികളുടെ മകള്‍ ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്.
സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ തോട്ടക്കാട്ടുകരയില്‍ നിന്ന് ഇയാളെ പിടികൂടിയിരുന്നു.
എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയില്‍ നിന്ന് ഒരു രാത്രി മുഴുവന്‍ പരിശ്രമിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. ലഹരിയുടെ പിടിയില്‍ നിന്ന് മോചിതനായതോടെയാണ് പ്രതിയില്‍ നിന്ന് വിവരം ലഭിച്ചത്. സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം പറഞ്ഞതനുസരിച്ച് സക്കീറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
അസം സ്വദേശിയാണ് അസ്ഫാക് ആലം. ഇയാള്‍ ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ - നീത ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ താമസം തുടങ്ങിയത്. ഇന്നലെ ജ്യൂസ് കാട്ടി മയക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ചാന്ദ്‌നി.
Key words: Chandni, Murder, Aslam Ali, Aluva
COMMENTS