ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചു. പ്രസിഡന്റ് മുഹമ്മദ് ബാസുവിനെ വീട്ടു തടങ്കലിലാക്കി. ഭരണം പിടിച്ചെടുത്തെന്ന...
ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചു. പ്രസിഡന്റ് മുഹമ്മദ് ബാസുവിനെ വീട്ടു തടങ്കലിലാക്കി. ഭരണം പിടിച്ചെടുത്തെന്നു കേണല്‍ മേജര്‍ അമാദു അദ്രമാനാണ് വാര്‍ത്താ മാധ്യമത്തിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ചു. തടങ്കലിലായ പ്രസിഡന്റ് മുഹമ്മദ് ബാസുവിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. മുഹമദ് ബാസുവുമായി ഫോണില്‍ സംസാരിച്ചെന്നും പിന്തുണയ്ക്കുമെന്നും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
Key Words:African Country of Niger, Military seized power
COMMENTS