ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജവാനിലെ പുതിയ ഗാനം യൂട്യൂബിനെ ഇളക്കി മറിക്കുന്നു. ഹിന്ദിയില്‍ സിന്ദാ ബന്ദ എന്ന് പേ...
ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജവാനിലെ പുതിയ ഗാനം യൂട്യൂബിനെ ഇളക്കി മറിക്കുന്നു. ഹിന്ദിയില്‍ സിന്ദാ ബന്ദ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഗാനം റിലീസ് ചെയ്ത് 20 മിനിറ്റിനുള്ളില്‍ ഏകദേശം അര മില്യണ്‍ വ്യൂസ് നേടി. അഞ്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗാനം സ്വന്തമാക്കിയത് 5 മില്യണിലധികം കാഴ്ചക്കാരെയാണ്.
ആറ്റ്‌ലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വാര്‍ത്തയും എസ്.ആര്‍.കെ ഫാന്‍സിന് അത്രയേറെ വിലപ്പെട്ടതാണ്. ഗാനം തയ്യാറാക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ഏറ്റവും വിസമയകരമായ നൃത്തരംഗങ്ങള്‍ ഒരുക്കി 'സിന്ദ ബന്ദ' തരംഗമാക്കി മാറ്റിയത് നൃത്ത സംവിധായകന്‍ പോള്‍രാജാണ്.
COMMENTS