തിരുവനന്തപുരം: ഒടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നല്‍കിയത്. 3...
തിരുവനന്തപുരം: ഒടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നല്‍കിയത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. രണ്ടാം ഗഡു നല്‍കേണ്ട തീയതി ഇന്നാണെങ്കിലും അത് ഇനിയും വൈകുമെന്നാണ് വിവരം.
ശമ്പളം വൈകിയതില്‍ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാര്‍. ഇന്നലെ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎന്‍ടിയുസി തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു, ബിഎംഎസ് സംഘടനകളും പ്രതിഷേധിച്ചിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഗൗരവ നിലപാട് എടുത്തിരുന്നു.
Key Words: Ksrtc, Salary
COMMENTS