ദക്ഷിണ കൊറിയന്‍ കാര്‍ ബ്രാന്‍ഡായ കിയ മോട്ടോഴ്സ് മുഖം മിനുക്കി എത്തുന്ന സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു. വില ഉടന്‍ പ്രഖ്യാപിക്കും 25000 രൂ...
ദക്ഷിണ കൊറിയന്‍ കാര്‍ ബ്രാന്‍ഡായ കിയ മോട്ടോഴ്സ് മുഖം മിനുക്കി എത്തുന്ന സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു. വില ഉടന്‍ പ്രഖ്യാപിക്കും 25000 രൂപ നല്കി ഇപ്പോള്‍ സെല്‍റ്റോസ് ബുക്ക് ചെയ്യാം. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് പുതിയ മോഡലിലൂടെ തിരിച്ചെത്തും.
2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവല്‍ 2 സാങ്കേതിക സംവിധാനവും സെല്റ്റോസിലെത്തുന്നുണ്ട്. പുതിയ കിയ സെല്‍റ്റോസ് ഇപ്പോള്‍ യഥാക്രമം 1.5 ലീറ്ററുള്ള രണ്ട് പെട്രോള്‍ എന്‍ജിനുകളും1.5 ലീറ്ററുള്ള ഒരു ഡീസല്‍ എന്‍ജിനുമാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കുമൊപ്പമായിരിക്കും സെല്‍റ്റോസ് മത്സരിക്കുക.
രാജ്യത്തുടനീളമുള്ള അംഗീകൃത കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ ഓണ്‍ലൈനിലൂടെയോ നിങ്ങള്‍ക്ക് പുതിയ സെല്‍റ്റോസ് ബുക്ക് ചെയ്യാം. കെ-കോഡ് ഉപയോഗിച്ചുള്ള എല്ലാ ബുക്കിംഗുകള്‍ക്കും കുറഞ്ഞ ഡെലിവറി സമയം ഉറപ്പാക്കുന്ന 'കെ-കോഡ്' പ്രോഗ്രാമിലൂടെ ഉയര്‍ന്ന മുന്‍ഗണനയുള്ള ബുക്കിംഗും കിയ പ്രഖ്യാപിച്ചു.
ഇതുവരെ, കിയ ഇന്ത്യ സെല്‍റ്റോസിന്റെ 5,00,000 യൂണിറ്റുകള്‍ വിപിണിയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
Key Words : Kia, seltos
COMMENTS