തൃശൂര്‍: പതിനഞ്ചുവയസുള്ള പെണ്‍കുട്ടിക്ക് കള്ള് നല്കിയ സംഭവത്തില്‍ വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്സ്് റദ്ദാക്കി. പറവൂര്‍ ...
പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷാപ്പ്. കഴിഞ്ഞ രണ്ടിന് ആണ് സുഹൃത്തിനൊപ്പമെത്തിയ പെണ്‍കുട്ടി ഷാപ്പില് കയറി മദ്യപിച്ചിരുന്നു. തുടര്‍ന്ന് സ്നേഹതീരം ബീച്ചില്‍ പോലീസ് പരിശോധനയില്‍ പിടിയിലാവുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മൂന്നാം തീയ്യതി ഷാപ്പ് മാനേജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനേജര്‍ ബിനോജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ലൈസന്‍സ് റദ്ദാക്കിയത്.
COMMENTS