തിരുവനന്തപുരം: പീഡന സാധ്യത മനസിലായാല്‍ അക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചരണങ്ങളാണ് ഇപ്...
തിരുവനന്തപുരം: പീഡന സാധ്യത മനസിലായാല്‍ അക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് പൊലീസ് തന്നെ സ്ഥിതീകരിച്ചു. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്.
'ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് മനസിലായാല്‍ അക്രമിയെ കൊല്ലാനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ട്.' എന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ഇത്തരം പ്രചരണങ്ങള്‍ ആരംഭിച്ചത്.
അതേസമയം, ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നിരിക്കെ ഇത് പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങിയേക്കും.
Key words: Fake news, DGP, Social media
COMMENTS