തിരുവനന്തപുരം: കെ.പി.സി.സി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചതില്‍ പല കോണ്‍ഗ്രസ് നേതാക്കളും അനിഷ്ടം പ്രകട...
തിരുവനന്തപുരം: കെ.പി.സി.സി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചതില്‍ പല കോണ്‍ഗ്രസ് നേതാക്കളും അനിഷ്ടം പ്രകടിപ്പിക്കുന്നതിനിടെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ഇടത് സര്‍ക്കാര്‍ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍.
ഉമ്മന്‍ ചാണ്ടിയെ സി.പി.എം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന പാര്‍ട്ടിയാണ് സി.പി എമ്മെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താന്‍ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിലപാട്.
വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതല്‍ ചേരുന്നത് കോണ്‍ഗ്രസിനാണെന്ന് പറഞ്ഞ ഇ പി, മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോണ്‍ഗ്രസും യു ഡി എഫുമെന്നും കുറ്റപ്പെടുത്തി.
Key Words: Oommen Chandy, E.P Jayarajan
COMMENTS