കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അറുനൂറോളം പോളിംഗ് ബൂത്തുകളില്‍ ഇന്നു റീ പോളിംഗ്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അക്രമങ്ങളും ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അറുനൂറോളം പോളിംഗ് ബൂത്തുകളില്‍ ഇന്നു റീ പോളിംഗ്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അക്രമങ്ങളും ബോംബുസ്‌ഫോടനങ്ങളും മൂലം വോട്ടെടുപ്പു തടസപ്പെട്ട ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പു നടത്തുന്നത്. അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.
റീപോളിംഗ് 5 വരെ നടക്കും. ഓരോ ബൂത്തുകളിലും നാല് കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കനത്ത സുരക്ഷയ്ക്കിടയിലാണ് വോട്ടിംഗ്.
പലയിടത്തും വോട്ടുചോര്‍ച്ചയും അക്രമവും നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് എസ്ഇസി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്ത അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 30ല്‍ 20 ജില്ലകളിലും നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായ അക്രമവും ബാലറ്റ് പേപ്പര്‍ കൊള്ളയും കള്ളവോട്ടും നടന്നു. മുര്‍ഷിദാബാദ്, കൂച്ച് ബെഹാര്‍, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് ദിനാജ്പൂര്‍, നാദിയ തുടങ്ങി നിരവധി ജില്ലകളില്‍ നിന്ന് ബൂത്ത് പിടിച്ചെടുക്കല്‍, ബാലറ്റ് പെട്ടികള്‍ കേടുവരുത്തല്‍, പ്രിസൈഡിംഗ് ഓഫീസര്‍മാരെ ആക്രമിക്കല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Key Words: West Bangal, Re poling,
 

 
							     
							     
							     
							    
 
 
 
 
 
COMMENTS