തെലങ്കാന: തെലങ്കാനയിലെ മുലുഗു ജില്ലയില്‍ വെള്ളച്ചാട്ടം കാണാനെത്തി വനത്തില്‍ കുടുങ്ങിയ 160 വിനോദസഞ്ചാരികളെ രക്ഷപെടുത്തി. കരകവിഞ്ഞൊഴുകുന്ന അരു...
തെലങ്കാന: തെലങ്കാനയിലെ മുലുഗു ജില്ലയില്‍ വെള്ളച്ചാട്ടം കാണാനെത്തി വനത്തില്‍ കുടുങ്ങിയ 160 വിനോദസഞ്ചാരികളെ രക്ഷപെടുത്തി. കരകവിഞ്ഞൊഴുകുന്ന അരുവി കടക്കാന്‍ കഴിയാതെ വനമേഖലയില്‍ കുടുങ്ങിയവരെ ഇന്ന് പുലര്‍ച്ചെ എന്‍ഡിആര്‍എഫും മറ്റുള്ളവരും ചേര്‍ന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.
വിനോദസഞ്ചാരികള്‍ ഇന്നലെയാണ് മുലുഗു ജില്ലയിലെ മുത്യംധാര വെള്ളച്ചാട്ടത്തിലേക്ക് പോയത്. ഒരു അരുവി കരകവിഞ്ഞൊഴുകിയതിനാല്‍ വനമേഖലയില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ വനത്തില്‍ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് സംസ്ഥാന പഞ്ചായത്ത് രാജ് മന്ത്രി എറബെല്ലി ദയാകര്‍ റാവു, വനിതാ ശിശുക്ഷേമ മന്ത്രി സത്യവതി റാത്തോഡ്, ടൂറിസം മന്ത്രി വി ശ്രീനിവാസ് ഗൗഡ് എന്നിവര്‍ വിനോദസഞ്ചാരികളെ സുരക്ഷിതമായി രക്ഷിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടര്‍ന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയത്.
Key Words: Telegana, India, Forest, Tourists, Rescued
COMMENTS