തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ട് കന്യാകുളങ്ങരയില്‍ എത്തി. നഗരം പിന്നിട്ടത് മൂന്നര മണിക്കൂ...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ട് കന്യാകുളങ്ങരയില്‍ എത്തി. നഗരം പിന്നിട്ടത് മൂന്നര മണിക്കൂര്‍ സമയമെടുത്തതാണ്. അത്രയേറെ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. റോഡരികില്‍ ഇരുവശവും നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജോലിക്കാരും റോഡരികില്‍ കാണാനായി കൂട്ടം കൂടി നില്‍ക്കുകയാണ്.
രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്.
പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ രമേശ് ചെന്നിത്തല,വിഡി സതീശന്, ഷാഫി പറമ്പില്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിലാപ യാത്രക്കൊപ്പമുള്ള വാഹന വ്യൂഹത്തോടൊപ്പം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വിഎന്‍ വാസവനാണ് അനുഗമിക്കുന്നത്.
വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദര്‍ശനം. സംസ്കാരം നാളെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടക്കും.
Key Words: Oommen Chandy
COMMENTS