2023 ജൂലൈ 'നൂറുകണക്കിന്, ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ മാസമായിരിക്കുമെന്ന്' നാസയുടെ ഉന്നത ശാസ്ത്രജ്ഞര്‍. ചൂട് കൂടുതല്‍...
2023 ജൂലൈ 'നൂറുകണക്കിന്, ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ മാസമായിരിക്കുമെന്ന്' നാസയുടെ ഉന്നത ശാസ്ത്രജ്ഞര്‍. ചൂട് കൂടുതല്‍ വഷളാകാന്‍ പോകുകയാണെന്ന് മുന്നറിയിപ്പും അവര്‍ നല്‍കി.
'ലോകമെമ്പാടും നമ്മള്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ കാണുന്നു. യുഎസിലും യൂറോപ്പിലും ചൈനയിലും നാം കാണുന്ന ഉഷ്ണതരംഗങ്ങള്‍ ഇടത്തും വലത്തും മധ്യത്തിലും റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇത് അതിശയമല്ല,' നാസ ഗൊദാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഗാവിന്‍ ഷ്മിഡ് പറയുന്നതിങ്ങനെ.
2023 ജൂണ്‍ ഇതിനകം തന്നെ ഏറ്റവും ചൂടേറിയ മാസമായിരുന്നു, ജൂലൈയാകട്ടെ മൊത്തത്തില്‍ ഏറ്റവും ചൂടേറിയ മാസമാകാനാണ് സാധ്യത. 'മനുഷ്യന്റെ പ്രവര്‍ത്തനം, പ്രധാനമായും ഹരിതഗൃഹ വാതക ഉദ്വമനം, നമ്മുടെ ഗ്രഹത്തില്‍ നാം കാണുന്ന ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ശാസ്ത്രത്തില്‍ നിന്ന് നമുക്കറിയാം,' നാസ ചീഫ് ശാസ്ത്രജ്ഞനും മുതിര്‍ന്ന കാലാവസ്ഥാ ഉപദേഷ്ടാവുമായ കേറ്റ് കാല്‍വിന്‍ കൂട്ടിച്ചേര്‍ത്തു.
COMMENTS