റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുന്ന നെപ്പോളിയന്റെ ആദ്യ ട്രെയിലര്‍ എത്തി. ജോക്വിന്‍ ഫീനിക്സാണ് ഈ ചരിത്ര സിനിമയില്‍ നെപ്പോളിയനായി എത്തുന്നത്....
റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുന്ന നെപ്പോളിയന്റെ ആദ്യ ട്രെയിലര്‍ എത്തി. ജോക്വിന്‍ ഫീനിക്സാണ് ഈ ചരിത്ര സിനിമയില്‍ നെപ്പോളിയനായി എത്തുന്നത്. റിഡ്ലി സ്കോട്ടിന്റെ ക്ലാസിക്ക് ചലച്ചിത്രം ഗ്ലാഡിയേറ്ററില്‍ ജോക്വിന്‍ ഫീനിക്സ് അവതരിപ്പിച്ച വില്ലന്‍ വേഷം എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നതാണ്. അതിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിഡ്ലി സ്കോട്ടും ജോക്വിന്‍ ഫീനിക്സും ഒന്നിക്കുന്നത്. ഫ്രഞ്ച് കമാന്‍ഡര്‍ എന്ന നിലയില്‍ നിന്നും ഫ്രഞ്ച് ചക്രവര്‍ത്തിയായുള്ള നെപ്പോളിയന് ബോണപാര്‍ട്ടിന്റെ വളര്‍ച്ചയാണ് ചിത്രം അവതരിപ്പിക്കുന്നത്. സോണിയും ആപ്പിളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിലര്‍ 1793-ലെ ഫ്രാന്‍സാണ് ആദ്യം കാണിക്കുന്നത്. നെപ്പോളിയന്റെ അധികാരത്തിലേക്കുള്ള വളര്‍ച്ചയും ജോസഫൈനുമായുള്ള നെപ്പോളിയന്റെ അസ്ഥിരമായ ബന്ധവും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. നവംബര്‍ 22നാണ് നെപ്പോളിയന് തീയറ്ററുകളില്‍ എത്തുക.
Key Words: Napoleon Bonaparte, Trailer, Movie
COMMENTS