ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. ജെ.പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹ...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. ജെ.പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്ത് തുടരും. മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും. നേരത്തെ ബിജെപിയില്‍ സജീവമാകുന്നതിന് മുന്നോടിയായി അനില്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Key Words: Anil Antony, Bjp
COMMENTS