തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളില്‍ മരം വീണതടക്കമുള്ള അപകടങ്ങള്‍ ഇന്നലെ രാത്രിയോടെ തന്നെ ...
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളില്‍ മരം വീണതടക്കമുള്ള അപകടങ്ങള്‍ ഇന്നലെ രാത്രിയോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. കോഴിക്കോട് മുതല്‍ കാസര്‍ക്കോട് വരെയുള്ള അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
കനത്ത മഴ ഇന്നും തുടരും. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് മൂന്നു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
Key words: Heavy Rain, Kerala , School Holiday
COMMENTS