ന്യൂഡല്‍ഹി: കനത്ത പേമാരിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീര്‍ എന്ന...
ന്യൂഡല്‍ഹി: കനത്ത പേമാരിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായി 16 പേര് മരിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുംമൂലം വന്‍ നാശം. പുഴകള്‍ കവിഞ്ഞൊഴുകി. മിന്നല്‍ പ്രളയത്തിലും മരങ്ങള്‍ വീണും നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒഴുകിപ്പോയി. ഡല്‍ഹിയിലും ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ 19 മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ യമുന തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ നാശം വിതച്ചതിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഖ്യമന്ത്രിമാരുമായും ഡല്‍ഹിയിലെയും ജമ്മു കശ്മീരിലെയും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസമായി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ പല പ്രദേശങ്ങളിലും വ്യാപക മഴ പെയ്തു. 1982 ന് ശേഷം ജൂലൈയില്‍ ഒരു ദിവസം ഏറ്റവും ഉയര്‍ന്ന മഴ ഡല്‍ഹിയില്‍ അനുഭവപ്പെട്ടു, ഞായറാഴ്ച രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ 153 മില്ലിമീറ്റര്‍ രേഖപ്പെടുത്തി. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന, യുപി, മധ്യപ്രദേശ്, തീരദേശ കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിലും കാര്യമായ മഴ ലഭിച്ചു.
ഡല്‍ഹിയിലെ യമുനയിലെ ജലനിരപ്പ് ഉയരുകയാണെന്നും ചൊവ്വാഴ്ചയോടെ 205.3 മീറ്റര്‍ അപകടനില മറികടക്കുമെന്നും കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നല്കി. രാജ്യതലസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുമായും അമിത് ഷാ സംസാരിച്ചു.
Key Words: Flood, Northern States, India
COMMENTS