രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം, പ്രഖ്യാപനം പിന്‍വലിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍. ബംഗ്...
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം, പ്രഖ്യാപനം പിന്‍വലിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.
അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ടീം തോറ്റതിന് പിന്നാലെയാണ് 34 കാരനായ തമീം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.16 വര്‍ഷത്തെ കരിയറില്‍ 70 ടെസ്റ്റുകള്‍ കളിച്ച ഇഖ്ബാല്‍ 10 സെഞ്ചുറികളും ഒരു ഡബിള്‍ സെഞ്ചുറിയും ഉള്‍പ്പെടെ 5134 റണ്‍സ് നേടിയിട്ടുണ്ട്.
241 ഏകദിന മത്സരങ്ങളില്‍ നിന്ന് 14 സെഞ്ചുറികളടക്കം 8313 റണ്‍സാണ് താരം നേടിയത്. വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും പിന്നില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.
Key Words: Bangladesh player, Tamim Iqbal , Withdrew his retirement announcement
COMMENTS