ബാലസോര്‍: 293 പേര്‍ കൊല്ലപ്പെട്ട ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകട കേസില്‍ ഏഴു ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമ...
ബാലസോര്‍: 293 പേര്‍ കൊല്ലപ്പെട്ട ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകട കേസില്‍ ഏഴു ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് ഇന്‍സ്പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ ഉള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
സി.ബി.ഐ അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് ജീവനക്കാരെ റെയില്‍വേ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മാനദണ്ഡമനുസരിച്ച്, 24 മണിക്കൂറോളം അറസ്റ്റിലായ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.
ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്, ഇതില്‍ 293 പേര്‍ മരിച്ചു. 287 പേര്‍ സംഭവസ്ഥലത്ത് മരിച്ചു.
സംഭവത്തില്‍ നേരത്തെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Key Words: Balasore train accident, Seven employees suspended
COMMENTS