Assembly ruckus case
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ ഉപാധികളോടെ തുടരന്വേഷണത്തിന് അനുമതി. 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, 3 ആഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.
കേസ് റദ്ദാക്കാന്‍ സുപ്രീംകോടതി വരെ പോയിട്ടും നടക്കാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് നേതാക്കളെക്കൂടി കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം.
സഭയിലെ ആക്രമവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലെ കേസുകള്‍ ഒരുമിച്ച് വിചാരണ നടത്തണമെന്നും കയ്യാങ്കളിക്കിടെ പരിക്കുപറ്റിയെന്നു സാക്ഷ്യപ്പെടുത്തിയ 14 സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ചും വിശമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് തുടരന്വേഷണത്തിന് കോടതി ഉപാധികളോടെ ഉത്തരവിട്ടത്.
Keywords: Assembly ruckus case, Investigation, Court, Crime branch
COMMENTS