അപ്രതീക്ഷിത നീക്കം, എന്‍ സി പി പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഭൂരിപക്ഷം എം എല്‍ എമാരും ശരദ് പവാര്‍ പക്ഷം വിട്ടു

സ്വന്തം ലേഖകന്‍ മുംബയ് : അപ്രതീക്ഷിത നീക്കത്തിലൂടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി) യിലെ രണ്ടാമന്‍  അജിത് പവാര്‍ മഹാരാഷ്ട്രയില...


സ്വന്തം ലേഖകന്‍

മുംബയ് : അപ്രതീക്ഷിത നീക്കത്തിലൂടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി) യിലെ രണ്ടാമന്‍  അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ട് പാര്‍ട്ടി നേതാക്കളും മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസുമായി പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും. എട്ടു പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ 29 എം എല്‍ എമാരുമായാണ് അജിത് പവാര്‍ രാജ് ഭവനിലെത്തിയത്. 53 എന്‍സിപി എംഎല്‍എമാരില്‍ 43 പേരുടെയും പിന്തുണ അജിത് പവാറിനുണ്ടെന്നാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അജിത് പവാറിനു പുറമേ എന്‍ സി പി തലവന്‍ ശരദ് പവാറിന്റെ ഏറ്റവും വിശ്വസ്തനായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അദിതി താക്കറെ, ധനഞ്ജയ് മുണ്ടെ, ഹസന്‍ മുഷ്രിഫ്, രാംരാജെ നിംബാല്‍ക്കര്‍, സഞ്ജയ് ബന്‍സോഡെ, ധര്‍മ്മാരവ് ബാബ അത്‌റാം, അനില്‍ ഭായിദാസ് പാട്ടീല്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

'ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. (മുന്‍ മുഖ്യമന്ത്രിയും ബി ജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയാണ്.) ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിള്‍ എഞ്ചിനായി മാറി. മഹാരാഷ്ട്രയുടെ വികസനത്തിന്, അജിത് പവാറിനെയും അദ്ദേഹത്തിന്റെ നേതാക്കളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അജിത് പവാറിന്റെ അനുഭവം സഹായിക്കും,' മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.


മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബയിലെ വസതിയില്‍ എന്‍സിപി നിയമസഭാംഗങ്ങളുടെ ഒരു സംഘം യോഗം ചേര്‍ന്നു, അവിടെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരും പങ്കെടുത്തിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ഇതേസമയം, ഈ അട്ടിമറിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ശരദ് പവാര്‍ പുണെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'എന്തുകൊണ്ടാണ് ഈ യോഗം വിളിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് (അജിത് പവാറിന്) എംഎല്‍എമാരുടെ യോഗം വിളിക്കാന്‍ അവകാശമുണ്ട്. അദ്ദേഹം അത് പതിവായി ചെയ്യുന്നു. ഈ യോഗത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ഇല്ല. ,'' പവാര്‍ പറഞ്ഞു.


ശരദ് പവാര്‍ ഒരു മാസം മുന്‍പ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. പക്ഷേ, എന്‍ സി പിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് അദ്ദേഹം മൂന്ന് ദിവസത്തിന് ശേഷം രാജി പിന്‍വലിച്ചിരുന്നു.

2019ലും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാന്‍ അജിത് പവാര്‍ ശ്രമിച്ചിരുന്നു. അന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അജിത് പവാര്‍ പിന്നീട് രാജിവച്ച് പവാര്‍ ക്യാമ്പില്‍ തിരിച്ചെത്തിയിരുന്നു.

പവാറിനെ ഒതുക്കി സുപ്രിയാ സുലേയേയും പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലിനെയും ജൂണ്‍ 10 ന് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ഉയര്‍ത്തിയിരുന്നു.

ഇപ്പോഴത്തെ നാടകത്തെക്കുറിച്ച് പവാറിന് അറിയാമായിരുന്നുവെന്നും പറയുന്നവരുണ്ട്. ഇന്നു രാവിലെ ചേര്‍ന്ന യോഗത്തില്‍ സുപ്രിയ പങ്കെടുത്തതും ഇതിനു തെളിവായി പറയപ്പെടുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പവാര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Summary: In a surprise move, Nationalist Congress Party (NCP) No. 2 Ajit Pawar was sworn in as the Deputy Chief Minister of Maharashtra. All eight party leaders joined the Maharashtra government. Pawar will share the post of Deputy Chief Minister with BJP's Devendra Fadnavis.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: അപ്രതീക്ഷിത നീക്കം, എന്‍ സി പി പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഭൂരിപക്ഷം എം എല്‍ എമാരും ശരദ് പവാര്‍ പക്ഷം വിട്ടു
അപ്രതീക്ഷിത നീക്കം, എന്‍ സി പി പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഭൂരിപക്ഷം എം എല്‍ എമാരും ശരദ് പവാര്‍ പക്ഷം വിട്ടു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEim5pHHP32Mw3zpDVH47yykScA8l4UH_hSgcm4welG_hbOCPqr-2TbT0aLChmlzBA5WTm7AxnurjFPzAJXyrgpPoYeDcYbFszJ7rIFSdjFEb3S83zrhBYaPYmuMPAWrFwWfU6euZ9byNNu3EsKBD-6dg_viSXshyoj6j0IeCa0B2ecVRp3jUByZlpECLM0/w640-h390/ajit%20pawar.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEim5pHHP32Mw3zpDVH47yykScA8l4UH_hSgcm4welG_hbOCPqr-2TbT0aLChmlzBA5WTm7AxnurjFPzAJXyrgpPoYeDcYbFszJ7rIFSdjFEb3S83zrhBYaPYmuMPAWrFwWfU6euZ9byNNu3EsKBD-6dg_viSXshyoj6j0IeCa0B2ecVRp3jUByZlpECLM0/s72-w640-c-h390/ajit%20pawar.jpg
www.vyganews.com
https://www.vyganews.com/2023/07/ajit-pawar-was-sworn-in-as-deputy-chief.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/07/ajit-pawar-was-sworn-in-as-deputy-chief.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy