Actress Josephine Chaplin passes away
വാഷിങ്ടണ്‍: നടന്‍ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ (74) അന്തരിച്ചു. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകളാണ് ജോസഫൈന്‍. 1952 ല്‍ ചാപ്ലിനൊപ്പം ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈന്‍ അഭിനയ ജീവിതം ആരംഭിച്ചത്.
തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. സിനിമ മാത്രമല്ല സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ദ സെഞ്ച്വറി ടെയില്‍സ്, ലോദര്‍ ഡെസ് ഫേവ്‌സ്, എസ്‌കേപ്പ് ടു ദ സണ്‍, ദ ബേ ബോയ് തുടങ്ങിയവയാണ് അവരുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Charlie Chaplin, Daughter, Josephine, Passes away
COMMENTS