Actress Arthana against her father actor Vijayakumar
തിരുവനന്തപുരം: നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി മകളും നടിയുമായ അര്‍ത്ഥന രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിജയകുമാറിനെതിരെ അര്‍ത്ഥന രംഗത്തെത്തിയത്.
തന്റെ മാതാപിതാക്കള്‍ നിയപരമായി വേര്‍പിരിഞ്ഞവരാണെന്നും അമ്മയ്ക്കും സഹോദരിക്കും 85 വയസ്സുള്ള മുത്തശ്ശിക്കുമൊപ്പം മാതൃവീട്ടിലാണ് താന്‍ താമസിക്കുന്നതെന്നും ഇവിടേക്ക് പലതവണ വിജയകുമാര്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അര്‍ത്ഥന കുറിച്ചു.
ചൊവ്വാഴ്ച തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ വാതില്‍ പൂട്ടിയിരുന്നതിനാല്‍ ജനലിലൂടെയാണ് ഭീഷണി മുഴക്കിയതെന്നും തന്റെ അനിയത്തിയെയും മുത്തശ്ശിയെയും കൊല്ലുമെന്നും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തന്റെ സിനിമാ അഭിനയം നിര്‍ത്തുമെന്നും അതിനായി ഏതറ്റംവരെയും പോകുമെന്നും അറിയിച്ചതായും നടി കുറിച്ചു.
അയാള്‍ പറയുന്ന സിനിമകളില്‍ മാത്രമേ അഭിനയിക്കാവൂയെന്ന് ആവശ്യപ്പെട്ടതായും ഇപ്പോള്‍ പൂര്‍ത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും ചീത്തവിളിച്ചതായും അമ്മ ജോലിചെയ്യുന്ന സ്ഥലത്തും അനിയത്തി പഠിക്കുന്ന സ്ഥാപനത്തിലും പ്രശ്‌നമുണ്ടാക്കുന്നതായും ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസ് കോടതിയില്‍ നടക്കുമ്പോഴാണ് ഇപ്പോഴും ഭീഷണി തുടരുന്നതെന്നും നടി അറിയിച്ചു.
ഇപ്പോള്‍ നടന്ന സംഭവം പൊലീസില്‍ അറിയിച്ചിട്ടും ഇതുവരെ പ്രയോജനമുണ്ടാകാത്തതിനാലാണ് വീഡിയോ സഹിതം പോസ്റ്റ് ചെയ്യുന്നതെന്നും നടി പറയുന്നു. നടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായ മുദുഗവു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ത്ഥന.
Keywords: Arthana, Vijayakumar, Social media, Court, Police
COMMENTS