കൊച്ചി : നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ എറണാകുളത്ത് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിനു പരിക്കേറ്റു. ഇന്നലെ അർധരാത്രി പാലാര...
കൊച്ചി : നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ എറണാകുളത്ത് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിനു പരിക്കേറ്റു. ഇന്നലെ അർധരാത്രി
പാലാരിവട്ടത്താണ് അപകടമുണ്ടായത്.
എതിരെ വന്ന ബൈക്കിൽ സുരാജ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സുരാജ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു പോവുകയായിരുന്നു.
COMMENTS