Actor Suniel Shetty apologises about his tomatoe statement
മുംബൈ: തക്കാളി വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ കര്‍ഷകരോട് മാപ്പപേക്ഷിച്ച് നടന്‍ സുനില്‍ ഷെട്ടി. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മാപ്പപേക്ഷിച്ച് നടന്‍ രംഗത്തെത്തിയത്. അനിയന്ത്രിതമായി തക്കാളി വില ഉയരുന്നതിനാല്‍ തക്കാളി കുറച്ചേ കഴിക്കാറുള്ളൂ എന്ന റസ്‌റ്റോറന്റ് ഉടമ കൂടിയായ താരത്തിന്റെ പ്രസ്താവനയാണ് വിവാദമായത്.
തനിക്ക് കര്‍ഷകുമായുള്ളത് നേരിട്ടുള്ള ബന്ധമാണെന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ സംസാരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവന അവരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നതായും നടന്‍ വ്യക്തമാക്കി.
അതേസമയം തക്കാളിയുടെ വില വര്‍ദ്ധനവ് എല്ലാവരെയും എന്ന പോലെ തന്റെ അടുക്കളയെയും ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ തക്കാളി കുറച്ചേ വാങ്ങാറുള്ളൂയെന്നാണ് താന്‍ പറഞ്ഞതെന്നും നടന്‍ വ്യക്തമാക്കി.
Keywords: Suniel Shetty, Apology, Tomatoe statement
COMMENTS