കൊല്ലം: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണെന്നു കരുതുന്ന നവദമ്പതിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കൽ കുമ്മിൾ ചോനാംമുകളിൽ ...
കൊല്ലം: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണെന്നു കരുതുന്ന നവദമ്പതിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
കൊല്ലം ജില്ലയിലെ കടയ്ക്കൽ കുമ്മിൾ ചോനാംമുകളിൽ പുത്തൻവീട്ടിൽ സിദ്ധിഖ് (28), ഭാര്യ ആയൂർ അർക്കന്നൂർ കാരാളിക്കോണം കാവതിയോട് പച്ചയിൽ നൗഫിയ (21) എന്നിവരുടെ മൃതദേഹങ്ങളാണ് രാത്രിയോടെ കണ്ടെത്തിയത്.
ഇവരുടെ ഒപ്പം അപകടത്തിൽപ്പെട്ട ബന്ധുവായ അൻസൽ ഖാൻ എന്ന 19 കാരന്റെ മൃതദേഹം
നേരത്തേ കണ്ടെത്തിയിരുന്നു.
പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകനാണ് അൻസൽ ഖാൻ.
അൻസൽ ഖാന്റെ വീട്ടിൽ വിരുന്ന് എത്തിയ നവ ദമ്പതികൾ പുഴയോരത്ത് ഫോട്ടോ എടുക്കുന്നതിനായിപോവുകയായിരുന്നു.
ഫോട്ടോ എടുക്കുന്നതിനിടയിൽ എഴുതി പുഴയിൽ വീണതാകാം എന്നാണ് കരുതുന്നത്. അനിയന്ത്രിതമായ മണൽ നിമിത്തം ഒരുപാട് കയങ്ങളും ചുഴിയുമുള്ള പ്രദേശത്താണ് ഇവർ അപകടത്തിൽ പെട്ടത്.
പള്ളിക്കൽ താഴെഭാഗം കടവിലാണ് അപകടമുണ്ടായത്. വൈകുന്നേരത്തോടെ ഇവിടെ മീൻ പിടിക്കാൻ വലയിടാൻ എത്തിയവരാണ് ചെരുപ്പും ബൈക്കും കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ അൻസൽ ഖാനെ പുറത്തെടുത്തെങ്കിലും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നവദമ്പതികൾ പഞ്ചായത്ത് ഓഫീസിൽ എത്തിയ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും വാങ്ങിയ ശേഷമാണ് അൻസർക്കാന്റെ വീട്ടിൽ വിരുന്ന് എത്തിയത്.
COMMENTS