ഓര്‍മക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങള്‍ തുടങ്ങിയ നാഡീവ്യൂഹ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വിചിത്രമായ ഒരു രോഗം കാനഡയില്‍ പടരു...
ഓര്‍മക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങള്‍ തുടങ്ങിയ നാഡീവ്യൂഹ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വിചിത്രമായ ഒരു രോഗം കാനഡയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ആശങ്കപരത്തുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2015ലാണ് ഇത്തരം കേസുകള്‍ ആദ്യം കണ്ടെത്തിയത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ വിചിത്ര രോഗം ബാധിച്ച 147 രോഗികളുടെ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെറുപ്പക്കാരെയാണ് ഈ രോഗം ബാധിച്ച് കാണുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 17നും 80നും ഇടയില്‍ പ്രായമായവരാണ് രോഗബാധിതര്‍. വീടുകളിലും കൃഷിയിടങ്ങളിലും ഉപയോഗിച്ച് വരുന്ന ഗ്ലോഫോസേറ്റ് എന്ന ഒരു കളനാശിനിയാണോ ഈ വിചിത്ര രോഗത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. രോഗികളുടെ ലാബ് ഫലങ്ങളില്‍ ഗ്ലൈഫോസേറ്റ് സാന്നിധ്യം കണ്ടെത്തിയതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ജലസ്രോതസ്സുകളില്‍ ഉള്ള ബ്ലൂ-ഗ്രീന്‍ ആന്‍ഗെകള്‍ മൂലമുണ്ടാകുന്ന മലിനീകരണമാകാം രോഗകാരണമെന്നും കരുതപ്പെടുന്നു. ഈ ആല്‍ഗെകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കളനാശിനിയാണ് ഗ്ലൈഫോസേറ്റ്. നേരത്തെ ഈ രോഗത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും 2021ല്‍ ഈ അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഈ ക്ലസ്റ്ററിന്റെ ഭാഗമായ ആളുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഓരോ കേസിലും വ്യത്യസ്തമാണെന്നും എല്ലാവരിലും ഒരുപോലെയുള്ള ഒരു രോഗമെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നുമാണ് സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
Key Words: A strange disease, Nervous system problems, Canada
COMMENTS