തിരുവനന്തപുരം: എ.ഐ ക്യാമറാ പ്രവര്‍ത്തനം കാര്യക്ഷമമായതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു റോഡുകലിളെ മുന്നറിയിപ്പ് ബോര്‍ഡുകളെ സംബന്ധിച...
തിരുവനന്തപുരം: എ.ഐ ക്യാമറാ പ്രവര്‍ത്തനം കാര്യക്ഷമമായതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു റോഡുകലിളെ മുന്നറിയിപ്പ് ബോര്‍ഡുകളെ സംബന്ധിച്ച്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജൂലൈ 31-നകം സ്ഥാപിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണീ തീരുമാനം. സംസ്ഥാനത്തെ നിരത്തുകളിലെ 'നോ പാര്‍ക്കിംഗ്' സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
റോഡുകളിലെ പുനര്‍ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിവിധ തരത്തില്‍പ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് മനസിലാകുന്ന വിധമാണ് തയാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.
Key words: Warning boards, Roads, Kerala
 

 
							     
							     
							     
							    
 
 
 
 
 
COMMENTS