തിരുവനന്തപുരം: ധനവകുപ്പ് 30 കോടി തന്നാലും കെ.എസ്.ആര്.ടി.സി ശമ്പളം പകുതിപോലും കൊടുക്കാനാവില്ലെന്ന് എം.ഡി ബിജു പ്രഭാകര്‍. പകുതി ശമ്പളം കൊടുക...
തിരുവനന്തപുരം: ധനവകുപ്പ് 30 കോടി തന്നാലും കെ.എസ്.ആര്.ടി.സി ശമ്പളം പകുതിപോലും കൊടുക്കാനാവില്ലെന്ന് എം.ഡി ബിജു പ്രഭാകര്‍. പകുതി ശമ്പളം കൊടുക്കാന്‍ 39 കോടി വേണം. ബാക്കി തുകക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. കോടതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ ബോധ്യ പ്പെടുത്തും. ഒന്നും ഒളിക്കാനില്ലെന്നും ബിജു പ്രഭാകര്‍.
മാത്രമല്ല, ചില ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്കാന് വൈകിയതില്‍ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Key Words: KSRTC, Salary, MD Biju, Court, Kerala
COMMENTS