മുംബൈ: മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു. യവത്മാലില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന സമൃദ്ധി മഹാമാര്‍ഗ്...
മുംബൈ: മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു. യവത്മാലില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയില്‍ ബുല്‍ധാനയിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബസില്‍ നിന്ന് 25 മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ബസില്‍ ആകെ 32 പേര്‍ സഞ്ചരിച്ചിരുന്നു. പരിക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് ബുല്‍ധാന പോലീസ് ഡെപ്യൂട്ടി എസ്പി ബാബുറാവു മഹാമുനി പറഞ്ഞു.
Key Words: Bus, Burned, Maharashtra, 25 Death

							    
							    
							    
							    
COMMENTS